സംസ്ഥാനത്ത് 9 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം 112 ആയി

സംസ്ഥാനത്ത് 9  പേര്‍ക്കു കൂടി കോവിഡ്  സ്ഥിരീകരിച്ചു.


തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്കു കൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 2 എറണാകുളത്ത് 3 പത്തനംതിട്ടയിൽ 2 ഇടുക്കിയിൽ 1 കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 112 ആയി. ഇന്ന് 6 പേരുടെ ഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു