എന്റെ മകനും ഭര്‍ത്താവും ഡോക്ടറാണ് ; ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്.

നിങ്ങള്‍ ആരാ ഇവിടെ വന്ന് അന്വേഷിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു.

എന്റെ മകനും ഭര്‍ത്താവും ഡോക്ടറാണ് ; ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്.


കോഴിക്കോട്: നീരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച്‌ വിവരമെടുക്കാന്‍ വീടുകളിലേക്ക് ചെല്ലുന്ന ആരോഗ്യ പ്രവര്‍ത്തകരെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു.   ജനപ്രതിനിധികളും ഉന്നത വിദ്യാഭ്യാസമുള്ളവരും വരെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നു എന്നതാണ് സങ്കടകരമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കോട്ടൂളിക്കടുത്ത ഇന്നലെ മുന്‍ എംപി എ കെ പ്രേമജത്തിന്റെ വീട്ടില്‍ നിരീക്ഷണത്തിലുള്ളയാളെ അന്വേഷിച്ചെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പ്രേമജം ഭീഷണിപ്പെടുത്തിയതായി പൊലീസില്‍ പരാതി ലഭിച്ചിരിക്കയാണ്.

തന്നെ ആരാണ് ഇവിടേക്ക് പറഞ്ഞയച്ചതെന്നും തന്നേക്കള്‍ വിവരമുള്ളവരാണ് ഇവിടെയുള്ളതെന്നുമായിരുന്നു മുന്‍ എം പിയും മേയറും മുതിര്‍ന്ന സിപിഎം നേതാവുമായ പ്രേമജത്തിന്റെ പ്രതികരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ പ്രേമജത്തിനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

പ്രേമജത്തിന്റെ മകന്‍ പ്രവീണും കുംടുംബവുമാണ് വിദേശത്തു നിന്ന് വന്നത്. താനും ഭര്‍ത്താവും മകനും തന്നേക്കാള്‍ വിവരമുള്ളവരാണെന്നായിരുന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ഇവരുടെ പരിഹാസം. ഓസ്ട്രേലിയയില്‍ നിന്ന് എത്തിയതിനു ശേഷം നിരീക്ഷണത്തില്‍ കഴിയുന്നതിന് പകരം പല ദിവസങ്ങളിലും ഡ്രൈവറുമൊത്ത് കാറില്‍ ഇദ്ദേഹം പുറത്ത് പോയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷിക്കാന്‍ പോയപ്പോഴും പ്രവീണ്‍ പുറത്തായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ ഹെല്‍ത്ത് ഇന്‍സ്പെര്‍ വീട്ടിലെത്തിയപ്പോഴും പുറത്തു പോയെന്ന വിവരമാണ് നല്‍കിയത്. ഇത് തെറ്റല്ലേ എന്ന് ചോദിച്ചപോഴാണ്  പ്രേമജം ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് തട്ടിക്കയറിയത്.

'നിങ്ങള്‍ ആരാ, ഇവിടെ വന്ന് അന്വേഷിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്. എന്റെ മകനും ഭര്‍ത്താവും ഡോക്ടറാണ്. അവരേക്കാള്‍ വലിയ ആളൊന്നുമല്ലല്ലോ നിങ്ങള്‍' എന്നൊക്കെയായിരുന്നു പ്രേമജത്തിന്റെ വാക്കുകള്‍. ഹോം ക്വാറന്റീന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് തട്ടിക്കയറിയതിനെതിരെ മെഡിക്കല്‍ കോളേജ് പെലീസ് പ്രേമജത്തിനെതിരെ കേസെടുത്തിട്ടുണ്ട്. 

എന്റെ ഒരു നല്ല സഹോദരന്‍ ആണ് രജിത് കുമാർ!! എന്റെ വല്യേട്ടന്‍!