കോറോണ വൈറസ് വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും ; യുഎസ് മെഡിക്കല്‍ ഏജന്‍സി.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കോറോണ വൈറസ് വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും ; യുഎസ് മെഡിക്കല്‍ ഏജന്‍സി.


 

ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകളെന്ന ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന റിപ്പോർട്ടുകളെ തള്ളിക്കളയുന്നതാണ് യുഎസ് അധികൃതരുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.

2020 മുതലുള്ള കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും കോവിഡ് വായുവിലൂടെ പകരുന്നതല്ലെന്നും രോഗബാധിതനായ ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു ആദ്യമായി കണ്ടെത്തിയത് . കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ്‌ വായുവിലൂടെ അല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന്‌ വിലയിരുത്തല്‍ പല ശാസ്ത്രജ്ഞരും പങ്കുവച്ചത്‌.

രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്രദൂരത്തിനിടയില്‍ നേര്‍ത്ത നേര്‍ത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രതയും കൂടുതലാണ്. പ്രധാനമായും വീടിനകത്ത്, പകര്‍ച്ചവ്യാധി ഉറവിടം ആറടിയില്‍ കൂടുതല്‍ അകലെയാണെങ്കില്‍ പോലും വായുവിലൂടെയുള്ള വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.