കൊറോണ: മരണം 1000 കടന്നു;ഇന്നലെ മാത്രം മരിച്ചത് 103 പേർ.

ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ് ഈ വിവരം സ്ഥിരീകരിച്ചത്.

കൊറോണ: മരണം 1000 കടന്നു;ഇന്നലെ മാത്രം  മരിച്ചത് 103 പേർ.


കൊറോണാവൈറസ് പകര്‍ച്ചവ്യാധിയില്‍ മരണസംഖ്യ 1000 കടന്നു. ആഗോള തലത്തിലെ മരണങ്ങളില്‍ ഭൂരിഭാഗവും ചൈനയില്‍ തന്നെയാണ്. ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ് ഈ വിവരം സ്ഥിരീകരിച്ചത്. ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 103 പേരാണ് മരിച്ചത്. ഡിസംബറില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ 24 മണിക്കൂറില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലെ റെക്കോര്‍ഡാണ് ഈ മരണസംഖ്യ.

ദിവസങ്ങള്‍ക്ക് ശേഷം ചൈനയെ സഹായിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരും ശാസ്ത്രജ്ഞരും എത്തിച്ചേര്‍ന്ന ദിവസം തന്നെയാണ് ഈ റെക്കോര്‍ഡ് കുറിച്ചത്. കൊറോണയെ പിടിച്ചുനിര്‍ത്താനും പഠിക്കാനും ലക്ഷ്യമിട്ടാണ് ഈ സംഘം എത്തിയിരിക്കുന്നത്.

 കൊറോണ വൈറസിന് മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച്‌ ജാക്കി ചാന്‍.

ആഗോളതലത്തില്‍ 42,729 പേരെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ വുഹാനില്‍ ആദ്യമായി ഒരു അമേരിക്കന്‍ വംശജന്റെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടുത്തെ മാര്‍ക്കറ്റില്‍ നിന്നും വിറ്റ മാംസത്തില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗബാധ എത്തിയതെന്നാണ് കരുതുന്നത്.