തമിഴ്‌നാട്ടില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

സേലം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ഉള്ളത്.

തമിഴ്‌നാട്ടില്‍ 5 പേര്‍ക്ക് കൂടി  കോവിഡ് 19 സ്ഥിരീകരിച്ചു.


ചെന്നൈ: തമിഴ്‌നാട്ടില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 4 ഇന്തോനേഷ്യന്‍ സ്വദേശികള്‍ക്കും ചെന്നൈ സ്വദേശിയായ ഒരു ട്രാവല്‍ ഗൈഡിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സേലം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ഉള്ളത്. ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 23 ആയി. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നസാഹചര്യത്തില്‍ ചെന്നൈയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

അതേസമയം തമിഴ്നാട്ടില്‍ സമൂഹ വ്യാപനത്തിലൂടെ രോഗം പകര്‍ന്നുവെന്ന് സംശയിച്ച മധുര സ്വദേശി മരിച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അറുപതിലധികം ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ 150 പുതിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി സജ്ജീകരിച്ചു.