കൊറോണ വൈറസ്: ചൈനയില്‍ മരണം 2600.

ചൈന യില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 ആയി .

കൊറോണ വൈറസ്: ചൈനയില്‍ മരണം 2600.


ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 2600 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈന യില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 ആയി . കൊറോണ വൈറസ് ബാധയേറ്റ് ഇന്നലെ  71 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വൈറസ് ബാധയ്ക്ക് ശമനമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്‍റെ വാര്‍ഷിക സമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്.

 പൗരത്വ നിയമ പ്രതിഷേധം: ഡല്‍ഹിയില്‍ മരണം ഏഴായി.

ഇതിനിടയില്‍ ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 893 ആയി. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിതരുടെ എണ്ണം 893 ആയി. ഇതുവരെ 8  പേരാണ് കൊറോണമൂലം ഇവിടെ മരണമടഞ്ഞത്.