ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കുവൈത്തില്‍ 3 പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.


ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ 3 പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണ് ഇവരെല്ലമെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2592 ആയി. പുതിയതായി 409 പേര്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 77,000 പേരില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ദക്ഷിണ കൊറിയയില്‍ തിങ്കളാഴ്ച മാത്രം 161 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 763 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ ബാധയില്‍ ഇതുവരെ 12 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

  ട്രംപിന്റെ സന്ദര്‍ശനം; കന്നുകാലികളെ റോഡില്‍ കണ്ടാല്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ്.