കോവിഡ് മരണം 32000 കടന്നു,​ രോഗബാധിതരുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്

കോവിഡ്  മരണം 32000 കടന്നു,​ രോഗബാധിതരുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്


ലോകത്താകെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 32,144 ആയി. ആകെ രോഗബാധിതര്‍ 6,83,641. ഇതില്‍ രോഗമുക്തി നേടിയവര്‍ 1,46,396 ആണ്. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 838 പേരാണു മരിച്ചത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 6,528 ആയി. 78,797 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

യൂറോപ്പിലെ ആകെ മരണം 20,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലുമാണു കൂടുതല്‍ മരണങ്ങള്‍. ഇറാനില്‍ ഞായറാഴ്ച 123 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,640 ആയി. 38,309 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ജര്‍മനിയില്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചത് 389 പേരാണ്. 52,547 പേര്‍ക്കു സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കോവിഡ് സ്ഥിരീകരിച്ച യുഎസില്‍ രോഗികളുടെ എണ്ണം 123,781 ആയി. 2229 പേരാണ് മരണത്തിനു കീഴടങ്ങിയത്.