കോവിഡ്‌ ഭീതിയിൽ ലോകം : മരണം 36000 കടന്നു

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏഴരലക്ഷം കഴിഞ്ഞു

കോവിഡ്‌ ഭീതിയിൽ ലോകം  : മരണം 36000 കടന്നു


 

ലോകത്ത്​ കൊറോണ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 36000 കടന്നു. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏഴര ലക്ഷം കഴിഞ്ഞു.  അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമായി. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ സ്‌പെയിനും(85195) ചൈനയെ മറികടന്നു. ഇറ്റലിയിൽ മരണസംഖ്യ 11591 ആയി.

സ്‌പെയിനിൽ 812 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 7340. ചൈനയിൽ നാല്‌ പേർ കൂടി മരിച്ചു. മരണസംഖ്യ 3304. ഇറാനിൽ 117 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 2757. ഇവിടെ രോഗം ബാധിച്ചത്‌ 41495 പേർക്ക്‌.

 ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിരീക്ഷണത്തിലാണ്. ബ്രിട്ടനിലെ ചാൾസ്‌ രാജകുമാരൻ രോഗമുക്തനായി. രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്റെ  സഹായിക്കും ലക്ഷണങ്ങൾ കണ്ടു.