കോവിഡ്: ‍കൊല്ലം ജില്ലയില്‍ 14,120 പേര്‍ നിരീക്ഷണത്തില്‍.

ഇന്നലെ പുതുതായി 1,979 പേര്‍ ഗൃഹനിരീക്ഷണത്തിലായി.

കോവിഡ്: ‍കൊല്ലം ജില്ലയില്‍ 14,120 പേര്‍ നിരീക്ഷണത്തില്‍.


കൊല്ലം: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍   നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 14,120 ആയി. ഇന്നലെ പുതുതായി 1,979 പേര്‍ ഗൃഹനിരീക്ഷണത്തിലായി. 14,114 പേരാണ് ആകെ ഗൃഹനിരീക്ഷണത്തിലുള്ളത്.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 6 പേരുണ്ട്. പുതുതായി ആരെയും ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. 496 സാമ്ബിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 101 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 395 പേരുടെ പരിശോധനാ ഫലം വന്നതില്‍ എല്ലാം നെഗറ്റീവാണ്.