മരിച്ച അളിയൻ ഫോൺ എടുത്തു; യുവാവ് പൊലീസ് പിടിയിലായി

മരിച്ച അളിയൻ ഫോൺ എടുത്തു; യുവാവ് പൊലീസ് പിടിയിലായി


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 
രാജ്യമെങ്ങും ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും 
ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്. 
സർക്കാർ നിർദ്ദേശം അവഗണിച്ച് നിരവധി പേരാണ് അനാവശ്യമായി നിരത്തിലിറങ്ങുന്നത് 

ഇങ്ങനെ അനാവശ്യ കാര്യത്തിന് പുറത്തിറങ്ങിയ ഒരു യുവാവ് കഴിഞ്ഞ ദിവസം കൊല്ലം ചവറയിൽ പോലീസ് പിടിയിലായി. 
പോലീസ് പരിശോധനയിൽ യുവാവ് നുണ പറയുകയും അത് കയ്യോടെ പിടിക്കുകയും ആയിരുന്നു. 
അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി തയ്യാറാക്കി നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ സത്യവാങ്മൂലവും ആയി വന്ന യുവാവാണ് പോലീസ് പിടിയിലായത് 
തിരുവനന്തപുരത്ത് നിന്നും താമരക്കുളത്തേക്ക് ഓട്ടോറിക്ഷയിൽ എത്തിയ യുവാവിനെ പോലീസ് തടഞ്ഞു ചോദ്യം ചെയ്തു. എവിടെ പോകുന്നു എന്ന ചോദ്യത്തിന് അളിയൻ മരിച്ചു അവിടേക്ക് പോകുകയാണ് എന്നാണ് യുവാവ് മറുപടി പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ പോലീസ് അളിയൻറെ നമ്പർ വാങ്ങുകയും ആ നമ്പറിലേക്ക് വിളിക്കുകയും ചെയ്തു 
എന്നാൽ ഫോൺ വിളിച്ചപ്പോൾ അളിയൻ തന്നെ ഫോൺ എടുത്തത്തോടെ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. 
നിരവധി പേരാണ് ഇത്തരത്തിൽ അനാവശ്യ കാരണങ്ങൾക്കായി പുറത്തിറങ്ങുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ആണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസ്