ക്രിസ് ഗെയ്ലിന്റെ വാക്കുകൾ വൈറൽ; വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ചുറികള്‍ കൂടി അടിക്കണം.

ക്രിസ് ഗെയ്ല്‍ ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്.

ക്രിസ് ഗെയ്ലിന്റെ വാക്കുകൾ വൈറൽ;  വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ചുറികള്‍ കൂടി അടിക്കണം.


മുംബൈ: വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്. നാല്‍പ്പത് വയസ്സുള്ള താരം എന്നാണ് വിരമിക്കുക എന്നറിയാന്‍ ആരാധകര്‍ക്ക് വലിയ ആകാംക്ഷയാണ്.

എന്നാല്‍ ആരാധകര്‍ക്കുള്ള ഒരുമറുപടിയുമായാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ചുറികള്‍ കൂടി അടിക്കണമെന്നാണ് ഗെയ്ല്‍ പറയുന്നത്. ക്രിസ് ഗെയ്ല്‍ ഈ മറപടി നല്‍കിയത് ക്രിക്ക് ട്രാക്കറുടെ ട്വീറ്റിനാണ്. താരത്തിന്റെ അക്കൗണ്ടില്‍ 22 സെഞ്ചുറികളാണ് നിലവിലുള്ളത്. ട്വന്റി-20യില്‍ 28 അര്‍ധ സെഞ്ചുറികളാണ് താരം നേടിയത്. 13296 റണ്‍സും നേടിയിട്ടുണ്ട്.