പുതുവത്സര സമ്മാനമായി ധമാക്കയുടെ ട്രെയിലർ എത്തി

ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്നചിത്രമാണ് ധമാക്ക

പുതുവത്സര സമ്മാനമായി   ധമാക്കയുടെ ട്രെയിലർ എത്തി


പ്രേക്ഷകർ കാത്തിരുന്ന ഒമർ ലുലു ചിത്രം ധമാക്കയുടെ ട്രൈലെർ എത്തി. ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധമാക്ക.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ ജനുവരി 2ലേക്ക് മാറ്റിയിട്ടുണ്ട്.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

.