എടാ പരട്ട രഘു നീ നടത്തിയ ചെറ്റത്തരങ്ങൾ മുഴുവൻ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപ്പെടുത്തല്ലേ

ഫേസ്ബുക്കിൽ പൊട്ടിത്തെറിച്ച് ദയ അശ്വതി

എടാ പരട്ട രഘു നീ നടത്തിയ ചെറ്റത്തരങ്ങൾ മുഴുവൻ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപ്പെടുത്തല്ലേ


 സോഷ്യൽ മീഡിയയിൽ സജീവമായ ദയ അശ്വതി വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.

ഷോയിൽ പലപ്പോഴും വഴക്കുകൾ സാധാരണമായിരുന്നു. രജിത് കുമാറുമായി സൗഹൃദത്തിലായ താരം ആർ ജെ രഘുവുമായി വഴക്കിട്ടതിനെക്കുറിച്ച് തുറന്നു പറയുന്നു. കൂടാതെ രഘുവിന്റെ തുറന്നു പറച്ചിൽ പലതും കള്ളത്തരമാണെന്നും ആരോപിക്കുന്നു.

ദയ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

എടാ പരട്ട രഘു നീ മാഷിനെ എനിക്ക് വെറുപ്പാണ് എന്നു പറഞ്ഞ് ആ മഞ്ഞ ട്ടീ ഷർട്ട് കുപ്പത്തൊട്ടിയിൽ ഊരി കളഞ്ഞത് ഏതു ഗെയിമിന്റെ ഭാഗമാണ് എന്ന് മനസ്സിലായില്ല,,,, ആ ടീ ഷർട്ട് ഞാൻ എടുത്തു വെച്ചതിന് എന്നെ നീ കളിയാത് ചിലറയൊന്നും അല്ല, നുണ പറയുന്നത് കൊള്ളാം പക്ഷെ വിശ്വസിക്കാൻ പറ്റുന്ന നുണ പറയണം, ജനങ്ങൾ പൊട്ടന്മാരല്ല രേഷ്മ്മയെ പുറത്തു കൊണ്ട് പോയി നീ മനസ്സു മാറ്റുന്നതും പുറത്ത് വന്നിട്ടിണ്ട്, ബിഗ്ഗ് ബോസ്സ് ഹൗസ്സിനുള്ളിൽ നീ നടത്തുന്ന ചെറ്റത്തരങ്ങൾ മുഴുവൻ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപ്പൊടുത്തല്ലേ,, ഞാൻ കണ്ടതിൽ വെച്ച് കുഴിമടിയൻ ആ വീട്ടിൽ നീ മാത്രം മാണ്,,, പെണ്ണുങ്ങളടെ കൂടെയല്ലാതെ നീ ഇരിക്കുന്ന ഒരു സീനു പോലും ജനങ്ങൾ കണ്ടിട്ടുണ്ടാവില്ല,,,, നീയുമായി വഴക്കു കൂടത്ത ആണുങ്ങൾ ആ വീട്ടിൽ ഉണ്ടാവില്ല 100 % ഉറപ്പാണ് ,നിന്റെ ശകുനി സ്വഭാവത്തിന് എന്നെ മാത്രം കിട്ടിയില്ല അതു തന്നെ കാര്യം,,,,