കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

പോലീസിന്റെ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി


കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്ബതികളുടെ മകള്‍ ദേവനന്ദയെ കാണാതായത്. പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍ നിന്നും പൊലീസിന് കാര്യമായ സൂചന ലഭിച്ചിരുന്നില്ല

നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.