ഡല്‍ഹി സംഘർഷത്തിൽ മരണം 28 ആയി;17 പേരെ തിരിച്ചറിഞ്ഞു.

വടക്ക്​ കിഴക്കല്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍​ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി.

ഡല്‍ഹി സംഘർഷത്തിൽ  മരണം 28 ആയി;17 പേരെ തിരിച്ചറിഞ്ഞു.


ന്യൂഡല്‍ഹി: വടക്ക്​ കിഴക്കല്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍​ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഗുരു തേജ്​ ബഹാദൂര്‍ (ജി.ടി.ബി) ആശുപത്രിയില്‍ ഒരാളും ലാക്​നായക്​ ജയ്​പ്രകാശ്​ നാരായണ്‍(എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ രണ്ടുപേരും കൂടി മരിച്ചതോടെയാണ്​ മരണം 28 ആയത്​. 17 പേരെ തിരിച്ചറിഞ്ഞു ,200 പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. അക്രമത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരു​ന്നു. 18 എഫ്​.ഐ.ആറുകളാണ്​ സംഭവത്തില്‍ ഡല്‍ഹി പൊലീസ്​ ഫയല്‍ ചെയ്​തത്​. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ​106 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

മൗജ്​പൂര്‍, ജാഫറാബാദ്​, സീലാംപൂര്‍, ബബര്‍പൂര്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്​. കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈകോടതി പൊലീസിനോടാവശ്യപ്പെട്ടിരുന്നു​. കപില്‍ മിശ്ര, അനുരാഗ്​ താക്കൂര്‍, പര്‍വേശ്​ വര്‍മ, അഭയ്​ വര്‍മ എന്നിവരുടെ പ്രസംഗങ്ങളു​ടെ വീഡിയോ കണ്ടതിന്​ ശേഷമാണ്​ കോടതിയുടെ ഇടപെടല്‍.

 കൊ​റോ​ണ വൈ​റ​സ്; വു​ഹാ​നി​ല്‍​നി​ന്നും 112 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു.

മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച്‌ അക്രമികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.