കൊറോണ: രാജ്യത്ത് മരണം 40 ആയി; രോഗബാധിതരുടെ എണ്ണം 1200 കവിഞ്ഞു.

മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 220 കടന്നു

കൊറോണ: രാജ്യത്ത് മരണം 40 ആയി; രോഗബാധിതരുടെ എണ്ണം 1200 കവിഞ്ഞു.


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 40 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ടും പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 220 കടന്നു. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ പുതിയതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.