മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കട വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യണം രമേശ് ചെന്നിത്തല

മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കട വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യണം രമേശ് ചെന്നിത്തല


തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കട വഴി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

ദിവസവേതനക്കാർക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും കഷ്ടത അനുഭവിക്കുന്നവർക്കും 1000 രൂപയിൽ കുറയാത്ത തുക അടിയന്തരമായി നൽകണം, മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കണം. കൊയ്ത് കഴിഞ്ഞ് നെല്ല്  കെട്ടി കിടക്കുന്നതിനാൽ അടിയന്തരമായി നെല്ലുസംഭരണം നടപ്പാക്കണം. സാമ്പത്തികമായി തകർന്ന കർഷകന്  കൈകാര്യ ചെലവ് സർക്കാർ നൽകണം. അടിയന്തരമായി ഇതു ചെയ്തില്ലെങ്കിൽ കാർഷിക ദുരന്തമാകും സംഭവിക്കുകയെന്നും  അദ്ദേഹം പറഞ്ഞു. 

യുഡിഎഫ് എംഎൽഎമാർക്കും നേതാക്കൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.  ഐസൊലേഷൻ ഉള്ളവർക്കും കുടുംബത്തിനും പൂർണ പിന്തുണ നൽകുക, വയോജനങ്ങൾ, സാന്ത്വന ചികിത്സയിൽ ഉള്ളവർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, തീരദേശവാസികൾ, ചേരികളിൽ താമസിക്കുന്നവർ,  കെയർ ഹോം അന്തേവാസികൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിവരുടെ ഭക്ഷണം, മരുന്ന് ആശുപത്രി, യാത്രകൾ തുടങ്ങിയവ ഉറപ്പാക്കുക. ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ,  ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയവ ഉറപ്പാക്കുക,  ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിൽ ആകുന്നവരെ സഹായിക്കുക,  തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയത് 

മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാനുള്ള നടപടി ക്രൂരമായി പോയെന്നും രമേശ് ചെന്നിത്തല അറിയിച്ചു.