വനിതാ ശിശു വികസന വകുപ്പ്; സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്.

വനിതാ ശിശു വികസന വകുപ്പ് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് എന്‍ജിഒകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പ്; സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്.


തൃശൂര്‍: വനിതാ ശിശു വികസന വകുപ്പ് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് എന്‍ജിഒകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. എം എ സോഷ്യോളജി അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം ഹോണറേറിയം 20000 രൂപ. യാത്രബത്ത 5000 രൂപ. താല്‍പര്യമുളളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതമുളള അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്ബൂക്കാവ്, തൃശൂര്‍ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0487 2321689.