മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ.

മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു


 

ന്യൂഡൽഹി : ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ. ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകൻ. ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഏക നായകൻ. 2007ൽ  ട്വന്റി ട്വന്റി ലോകകപ്പ് നേടിയ നായകൻ. 2011ൽ  ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 2013 ൽ ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാക്കി. 90 ടെസ്റ്റിലും 350 ഏകദിനത്തിലും 98 ട്വന്റി 20യിലും കളിച്ചു. അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത് 2019 ലോകകപ്പ് സെമിയിൽ. ധോണി ഐപിഎല്ലിൽ തുടർന്നും കളിക്കും.