ഈ മറുപടി കേട്ട് ദിലീപ് ഹരിശ്രീ അശോകനെ തല്ലിയിട്ടില്ല എന്ന് കരുതുന്നു!!

ഹരിശ്രീ അശോകന്‍, ദിലീപ്, നാദിര്‍ഷ,  ഇന്ദ്രന്‍സ് തുടങ്ങിയവരുടെയൊക്കെ സൗഹൃദം സിനിമയില്‍ എന്നും ചിരിയ്ക്ക് വക ഒരുക്കാറുണ്ട്..

ഈ മറുപടി കേട്ട് ദിലീപ് ഹരിശ്രീ അശോകനെ തല്ലിയിട്ടില്ല എന്ന് കരുതുന്നു!!


കൊച്ചി : ഹരിശ്രീ അശോകന്‍, ദിലീപ്, നാദിര്‍ഷ,  ഇന്ദ്രന്‍സ് തുടങ്ങിയവരുടെയൊക്കെ സൗഹൃദം സിനിമയില്‍ എന്നും ചിരിയ്ക്ക് വക ഒരുക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു എട്ടിന്റെ പണിയെ കുറിച്ച്‌ ഹരിശ്രീ അശോകനെ ഓര്‍മിപ്പിച്ച് നാദിര്‍ഷ. ജെ ബി ജം​ഗഷനില്‍ ജോണ്‍ ബ്രിട്ടാസുമായി സംസാരിക്കവെ ഹരിശ്രീ അശോകന്‍ ആ കഥ വിശദീകരിച്ചു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു തുടക്കം. ഇന്ദ്രന്‍സും ഹരിശ്രീ അശോകനും ദിലീപും നാദിര്‍ഷയുമൊക്കെയാണ് സിനിമയിലുള്ളത്. ഇതില്‍ ഇന്ദ്രന്‍സിനും ഹരിശ്രീ അശോകനും തടിയെ കുറിച്ച്‌ വലിയ ആകുലതകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ ദിലീപിനും നാദിര്‍ഷയ്ക്കും കുറച്ച്‌ തടിയൊക്കെ വച്ച്‌ ലുക്കാകണം എന്നുണ്ടായിരുന്നു. ആ ആ​ഗ്രഹത്തിന്റെ പുറത്ത് ദിലീപ് ഹരിശ്രീ അശോകനോട് ഒരു ഉപദേശം ചോദിച്ചു. 'ചേട്ടാ തടി വയ്ക്കാന്‍ എന്താണ് മാര്‍​ഗ്​ഗം' എന്ന് ദിലീപ് ചോദിച്ചപ്പോള്‍ ഹരിശ്രീ അശോകന്‍ പറഞ്ഞ മറപടിയാണ് ശ്രദ്ധേയം. അത് വളരെ നിസ്സാരമാണെന്ന് പറഞ്ഞപ്പോള്‍ ദിലീപിന് ആവേശമായി. അശോകന്‍ തുടര്‍ന്നു, 'എടപ്പാളില്‍ ഒരു തങ്ങളുണ്ട്. അവരെ വീട്ടില്‍ വിളിച്ചു വരുത്തണം. വീടിനടുത്ത് ഒരു ചായ്പ്പ് പോലെ കെട്ടിയിട്ട് അവരെ അവിടെ താമസിപ്പിക്കണം. ഒരു ആടുമായി തങ്ങള്‍ വരും.'

'അവര്‍ക്ക് 41 ദിവസം ആ ചായ്പില്‍ താമസിക്കാനുള്ള സാഹചര്യങ്ങളുണ്ടാക്കി കൊടുക്കണം. ആ ആടിന് 21 പച്ചമരുന്നുകള്‍ ഇടിച്ച്‌ പിഴിഞ്ഞ് കൊടുത്ത് വളര്‍ത്തും. 41 ദിവസം ദിലീപും വൃതത്തിലായിരിക്കണം. 41 മത്തെ ദിവസം തങ്ങള്‍ ബിസ്മി ചൊല്ലി ആടിനെ അറക്കും. അറത്ത ആടിന്റെ തുടയിലെ ഇറച്ചി ചെത്തിയെടുത്ത് ഉണക്കും. പിന്നെ എപ്പോള്‍ തടി വേണം എന്ന് തോന്നിയാലും നിനക്ക് ആ തോലെടുത്ത് നെഞ്ചോട് ചേര്‍ത്ത് വച്ച്‌ കെട്ടി ഒരു ബനിയന്‍ ഇട്ടാല്‍ മതി. തടി വരും' - എന്നായിരുന്നു ഹരിശ്രീ അശോകന്റെ ഉപദേശം.

അന്ന് ഈ മറുപടി കേട്ട് ദിലീപ് ഹരിശ്രീ അശോകനെ തല്ലിയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കാം. കാരണം ഇന്നും ഇരുവരുടെയും സൗഹൃദം അത്രമേല്‍ ശക്തമാണ്. സിനിമയിലായാലും ജീവിതത്തിലായാലും അന്നും ഇന്നും ഹരിശ്രീ അശോകന്റെയും ദിലീപിന്റെയും സൗഹൃദത്തിന് കൈയ്യടി ഉറപ്പാണ്.