“ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തി നില്‍ക്കുന്നത്” - ലാൽ ജൂനിയർ

ബാലു – എലീന പ്രണയരഹസ്യം തുറന്ന് പറഞ്ഞ് ലാൽ ജൂനിയർ

“ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തി നില്‍ക്കുന്നത്” - ലാൽ ജൂനിയർ


മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ബാലു വിവാഹിതനാകുന്നു എന്ന വാർത്തയെ എതിരേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയം . താരത്തിന്റെ ജീവിത സഖി ആകുന്നത് നടിയും മോഡലുമായ എലീന കാതറിന്‍ ആണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ബാലു സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഇവരുടെ പ്രണയകഥ സംവിധായകനും നടനുമായി ജീൻ പോൾ ലാൽ തുറന്ന് പറഞ്ഞു.

“രണ്ടു പേരുടെയും കല്യാണം സ്പോണ്‍സര്‍ ചെയ്തത് ഞാനാണെന്ന് പറയാം. എന്റെ രണ്ടാമത്തെ സിനിമയായ ഹായ് അയാം ടോണിയില്‍ അഭിനയിക്കാന്‍ ബാലുവിനെ വിളിച്ചിരുന്നു. അവന്റെ ജോഡിയായി എലീനയെയും. എലീന എന്റെ സ്കൂളില്‍ ജൂനിയര്‍ ആയിരുന്നു. അങ്ങനെ അഭിനയിക്കാന്‍ വന്ന് ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തി നില്‍ക്കുന്നത്.”

 

മോഡലിംഗ് രംഗത്ത് വളരെ സജീവമായ എലീന സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ബാലുവിന് സാധിച്ചിട്ടുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടിലൂടെയാണ് ബാലു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.