സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും

സ​പ്ലൈ​കോ കേ​ന്ദ്ര​ത്തി​ല്‍ പാ​ക്ക് ചെ​യ്യു​ന്ന കി​റ്റ് റേ​ഷ​ന്‍ ക​ട​വ​ഴി വി​ത​ര​ണം ചെ​യ്യും.

സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 500 രൂ​പ വി​ല​യു​ള്ള ഓ​ണ​ക്കി​റ്റാ​ണ് ന​ല്‍​കു​ന്ന​ത്. സ​പ്ലൈ​കോ കേ​ന്ദ്ര​ത്തി​ല്‍ പാ​ക്ക് ചെ​യ്യു​ന്ന കി​റ്റ് റേ​ഷ​ന്‍ ക​ട​വ​ഴി വി​ത​ര​ണം ചെ​യ്യും.

അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ത്തി​നാ​ണ് ആ​ദ്യം കി​റ്റു​ക​ള്‍ ന​ല്‍​കു​ക. ഓ​ഗ​സ്റ്റ് 13, 14, 16 തീ​യ​തി​ക​ളി​ല്‍ മ​ഞ്ഞ​കാ​ര്‍​ഡു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യും. 19,20,22 തീ​യ​തി​ക​ളി​ല്‍ പി​ങ്ക് കാ​ര്‍​ഡു​ക​ള്‍​ക്ക്. ഓ​ണ​ത്തി​ന് മു​ന്‍​പ് നീ​ല, വെ​ള്ള കാ​ര്‍​ഡു​ക​ള്‍​ക്ക് കി​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.സം​സ്ഥാ​ന​ത്തെ 2000 പാ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ കി​റ്റു​ക​ള്‍ ത​യാ​റാ​ക്കും. പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​ധ​നം എ​ത്താ​നു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.