രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു.

രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച്‌ 6 മരണം.

രാജ്യത്ത്  ആദ്യമായി കൊവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു.


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച്‌ 6 മരണം. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു. രാജ്യത്താദ്യമായാണ് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നത്. ജാര്‍ഖണ്ഡില്‍ സംസ്ഥാനത്തെ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. ബൊക്കാറോയില്‍ 75കാരനാണ് മരിച്ചത്.

കുടുംബാംഗങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. പഞ്ചാബിലെ ജലന്തറില്‍ 59കാരന്‍ മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെയെണ്ണം 169 ആയി. 24 മണിക്കൂറിനിടെ 540 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതുവരെ 5,734 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 473 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.