രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍

സര്‍വ്വീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ട്.

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍


ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. സര്‍വ്വീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.

35 ശതമാനം വിമാന സര്‍വീസുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന് ഇപ്പോള്‍ പറയാനാവില്ല
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും മന്ത്രി പറഞ്ഞു.

എല്ലാ സീറ്റുകളും യാത്രക്കായി അനുവദിക്കേണ്ടി വന്നേക്കാം. മധ്യത്തിലുള്ള സീറ്റ് ഒഴിച്ചിടുന്നതു കൊണ്ട് മാത്രം പ്രയോജനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.