കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ ഇഷ്ടിക പോലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍മാറ്റണമെന്ന് ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം.

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ ഇഷ്ടിക പോലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍മാറ്റണമെന്ന് ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം.


 

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ ഇഷ്ടിക പോലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍മാറ്റണമെന്ന് ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം.

അടുത്തിടെ അപകടത്തില്‍പ്പെട്ട ബസിന്റെ ആക്സിലറേറ്റര്‍ പെഡലിന് സമീപം ഇഷ്ടിക കണ്ടെത്തിയതിന് പിന്നാലെയാണ് ഇഷ്ടികയ്ക്ക് ബസിനുള്ളിൽ വിലക്ക് ഏര്‍പ്പെടുത്തിയത്.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..

തിരുവനന്തപുരം-കൊല്ലം ദേശീയപാതയില്‍ തെന്നിമറിഞ്ഞ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവര്‍ കാബിനിലാണ് ചുടുകട്ട കണ്ടെത്തിയത്. ആക്സിലേറ്റര്‍ അമര്‍ത്തിവെക്കാന്‍ ഡ്രൈവര്‍ ചുടുകട്ട ഉപയോഗിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ കെഎസ്‌ആര്‍ടിസി അന്വേഷണം ആരംഭിച്ചു. ഒരു വശത്തെ ബ്രേക്കുകള്‍മാത്രമാണ് പ്രവര്‍ത്തിച്ചത്. കാല്‍ ഉയര്‍ത്തിവെക്കാനാണ് ചുടുകട്ട ഉപയോഗിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.

ബസിന്റെ സാങ്കേതിക തകരാറും അപകടത്തിന് ഇടയാക്കിയതായി സൂചനയുണ്ട്.

ഡ്രൈവര്‍കാബിനില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ഇവ പെഡലിന് അടിയില്‍പ്പെട്ടാല്‍ ബ്രേക്ക് അമര്‍ത്താന്‍ കഴിയില്ല. ഡ്രൈവറുടെ ഉയരത്തിനനുസരിച്ച്‌ ക്രമീകരിക്കാന്‍ കഴിയാത്ത സീറ്റുകള്‍ ഘടിപ്പിക്കുന്നതാണ് ഇത്തരം വസ്തുക്കളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.