ജോര്‍ജുകുട്ടിയുടെയും കുടുംബത്തോടൊപ്പം ആറ് വര്‍ഷത്തിന് ശേഷം

ആറ് കൊല്ലത്തിന് ശേഷം ജോര്‍ജുകുട്ടിയും ഫാമിലിയും; ദൃശ്യം സെക്കന്‍ഡ് തൊടുപുഴയിലേക്ക്

ജോര്‍ജുകുട്ടിയുടെയും കുടുംബത്തോടൊപ്പം ആറ് വര്‍ഷത്തിന് ശേഷം


 മോഹല്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന വിജയചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജോര്‍ജുകുട്ടിയുടെയും കുടുംബത്തോടൊപ്പം ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ജീത്തു. കോവിഡ് പരിശോധന നടത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങിയത്.ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് 'ദൃശ്യം 2'. കൊച്ചിയില്‍ ഇന്‍ഡോര്‍ സീനുകള്‍ ചിത്രീകരിക്കും. സെപ്റ്റംബര്‍ പതിനാലിന് തുടങ്ങാനിരുന്ന ഷൂട്ടിങ് സെറ്റ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകേണ്ടതിനാല്‍ നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് ആന്റണി പെരുമ്ബാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രൂ അംഗങ്ങള്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കള്‍ ദൃശ്യം സെക്കന്‍ഡിലും ഉണ്ടാകും. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കന്‍ഡ്.

ആദ്യത്തെ പത്ത് ദിവസത്തെ ഇന്‍ഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാണ ചിത്രീകരണം തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാന്‍ അനുവാദമുണ്ടാകില്ല. മീന, അന്‍സിബ, എസ്തര്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്.