റാപ്പ് ഡാന്‍സേഴ്‌സിനെ അമ്പരപ്പിച്ച്‌ ദുല്‍ഖറിന്റെ ഡാന്‍സ്; വീഡിയോ.

ബിഗ് സ്‌ക്രീനില്‍ ദുല്‍ഖര്‍ നിറഞ്ഞുനില്കുമ്പോൾ സോഷ്യല്‍ മീഡിയ ലോകത്തും താരത്തിന്റെ ഒരു വീഡിയോ വൈറലാകുകയാണ്.

റാപ്പ് ഡാന്‍സേഴ്‌സിനെ അമ്പരപ്പിച്ച്‌ ദുല്‍ഖറിന്റെ ഡാന്‍സ്; വീഡിയോ.


ബിഗ് സ്‌ക്രീനില്‍ ദുല്‍ഖര്‍ നിറഞ്ഞുനില്കുമ്പോൾ സോഷ്യല്‍ മീഡിയ ലോകത്തും താരത്തിന്റെ ഒരു വീഡിയോ വൈറലാകുകയാണ്. പുതിയ ചിത്രത്തെക്കുറിച്ച്‌ സംസാരിക്കാനായി ഹിറ്റ് എഫ്.എം സ്റ്റേഷനിലെത്തിയ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനും കല്ല്യാണി പ്രിയദര്‍ശനും ഒന്നിച്ചാണ് ഹിറ്റ് എഫ്.എം ഓഫീസിലേക്ക് വന്നത്. പ്രവേശന വാതില്‍ മുതല്‍ തന്നെ താരങ്ങളെ സ്വീകരിക്കാന്‍ ചുവടുകളുമായി റാപ്പ് ഡാന്‍സേഴ്‌സ് ഉണ്ടായിരുന്നു. എന്നാല്‍ ഡാന്‍സേഴ്‌സിനെ പോലും ഞെട്ടിച്ച്‌ ദുല്‍ഖര്‍ അവര്‍ക്കൊപ്പം ചുവട് വെക്കുകയായിരുന്നു. ദുല്‍ഖറിന്റെ പെട്ടെന്നുള്ള ഡാന്‍സ് കണ്ടു നിന്നവര്‍ക്കും ആവേശമായി. സ്റ്റുഡിയോയിലെത്തുന്നത് വരെ ദുല്‍ഖറിനെ അനുഗമിച്ച ഡാന്‍സേഴ്‌സിനൊപ്പം പലതവണ ദുല്‍ഖര്‍ ചുവടുവെക്കുന്നത് വീഡിയോയില്‍ കാണാം.