ഇലക്ട്രിക്ക് വിപ്ലവത്തിന് കൊടി വീശി റിവോൾട്ട് RV 400 ബൈക്ക് !!ടെസ്റ്റ് ഡ്രൈവ് !!


നിർമിത ബുദ്ധിയുടെ മികവോടെ എന്ന് റിവോൾട്ട് കമ്പനി അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് നിരത്തിലിറങ്ങുന്നു മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും.ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം സാധിക്കുന്ന ആർവി400 എന്ന പുതിയ ബൈക്ക് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കും എന്നാണ് പ്രാഥമിക റിപ്പോർട്ട് .മൈക്രോമാക്സ് എന്ന കമ്പനിയിലൂടെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി ഒരിക്കൽ കീഴടക്കിയിരുന്ന രാഹുൽ ശർമ്മയുടെ പുതിയ സംരംഭം, ഏറെ പഠനത്തിനു ശേഷമാണു ഈ രംഗത്തേക്കു ചുവടുവച്ചിരിക്കുന്നതെന്നു തീർച്ച....

ആർവി 400  പ്രത്യേകതകൾ

ബാറ്ററി– ലിഥിയം ലോൺ...

വോൾട്ടേജ്– 72വോൾട്ട്, 3.24 കിലോവാട്ട്..

 ചാർജിങ് സമയം– 0–75% മൂന്നു മണിക്കൂറിൽ. 100 ശതമാനമാകാൻ 4.5 മണിക്കൂർ...

ബ്രേക്ക്(സിബിഎസ്)– ഫ്രണ്ട് ഡിസ്ക്(240 മില്ലിമീറ്റർ)/റിയർ ഡിസ്ക്( 240 മില്ലിമീറ്റർ).
ടയർ– ഫ്രണ്ട്–90/80-17, റിയർ– 120/80-17...

മോട്ടോർ– 3 കിലോവാട്ട് മിഡ് ഡ്രൈവ്...

ഭാരം– 108 കിലോ...

റെയ്ഞ്ച്– 156 കിലോമീറ്റർ(എആർഎഐ സർട്ടിഫൈഡ് റെയ്ഞ്ച്)...

വഹിക്കാവുന്ന ഭാരം– രണ്ട് ആളുകൾ, പരമാവധി 150 കിലോ...