എന്റെ ഒരു നല്ല സഹോദരന്‍ ആണ് രജിത് കുമാർ!! എന്റെ വല്യേട്ടന്‍! ദയ അശ്വതി പറയുന്നു.

ബിഗ്‌ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി എത്തിയ ദയ എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്തിരുന്നു.

എന്റെ ഒരു നല്ല സഹോദരന്‍ ആണ് രജിത് കുമാർ!! എന്റെ വല്യേട്ടന്‍! ദയ അശ്വതി പറയുന്നു.


ബിഗ്‌ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി എത്തിയ ദയ എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്തിരുന്നു. ദയ ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നത് ഡോക്ടര്‍ രജിത് കുമാറിനോടായിരുന്നു.

ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇരുവരും പിണങ്ങി. രജിത് പുറത്തു പോയപ്പോള്‍ എന്നെ തനിച്ചാക്കി പോയല്ലോയെന്ന് പറഞ്ഞ് ദയ കരഞ്ഞു. തുടര്‍ന്ന് ദയ പുറത്ത് എത്തിയപ്പോള്‍ ഇരുവരുടേയും ചെറുപ്പകാല ചിത്രങ്ങള്‍ ചേര്‍ത്തുവച്ച്‌ കവര്‍ഫോട്ടോ അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ ചിത്രം പോസ്റ്റ് ചെയ്തതോടെ ദയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. കവര്‍ ഫോട്ടോ മാറ്റിയതിന് പിന്നാലെ ആക്രമണം ശക്തമായപ്പോള്‍ ചിത്രം ദയ പിന്‍വലിച്ചു. ഇപ്പോള്‍ കുറിപ്പുമായി ദയ എത്തിയിരിക്കുകയാണ്.

'' എന്റെ ഒരു നല്ല സഹോദരന്‍ ആണ്. എന്റെ വല്യേട്ടന്‍, ഒരു അമ്മയുടെ വയറ്റില്‍ നിന്നും വരണം എന്നില്ല ഒരു സഹോദരന്‍ ആവാന്‍. എന്റെ അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും എന്നില്‍ നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ എന്റെ വല്ല്യേട്ടന്‍ എന്നോട് ക്ഷമിക്കണം. എന്റെ ജീവിത അവസാനം വരേ എന്റെ ഒരു നല്ല കൂടപ്പിറപ്പും. നല്ല ഒരു സഹോദരനും, മാത്രം ആയിരിക്കും മാഷ്'' ദയ കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങള്‍ക്ക് ഇതെങ്ങനെ നിറം മാറാന്‍ കഴിയുന്നുവെന്നും, ബുദ്ധിവെച്ച്‌ തുടങ്ങിയെന്ന് തോന്നുന്നല്ലോയെന്നുമുള്ള കമന്റുകളാണ് കുറിപ്പിന് താഴെ വരുന്നത്.