ആ  മൂന്നുപേര്‍ വീണ്ടും ബിഗ് ബോസിലേക്ക്.

ബിഗ് ബോസ് ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു എന്തെങ്കിലും അസുഖം ബാധിച്ച് ഇത്രയും പേര്‍ പുറത്തുനില്‍ക്കേണ്ട സാഹചര്യം വന്നത്.

ആ  മൂന്നുപേര്‍ വീണ്ടും ബിഗ് ബോസിലേക്ക്.


ബിഗ് ബോസ് ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു എന്തെങ്കിലും അസുഖം ബാധിച്ച് ഇത്രയും പേര്‍ പുറത്തുനില്‍ക്കേണ്ട സാഹചര്യം വന്നത്. പരീക്കുട്ടി, സുജോ, അലസാന്‍ഡ്ര, രേഷ്മ, രഘു, എലീന, ദയ എന്നിവരൊക്കെ പല സമയത്തായി കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിനെത്തുടര്‍ന്ന് ഹൗസില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നവരാണ്. അതില്‍ പരീക്കുട്ടി എവിക്ഷനിലൂടെ നേരത്തേ പുറത്തായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ അന്‍പതാം എപ്പിസോഡില്‍ സര്‍പ്രൈസ് ആയി അസുഖം ബാധിച്ചവരില്‍ 3 പേര്‍ തിരിച്ചെത്തിയിരിക്കുകയാണ്.

രഘു, സുജോ, അലസാന്‍ഡ്ര എന്നിവരാണ് ഹൗസിലേക്ക് തിരികെയെത്തുന്നത്. ഇവരെ മോഹന്‍ലാല്‍ വേദിയിലേക്ക വിളിക്കുകയായിരുന്നു. തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണെന്നാണ് മൂന്നുപേരും പറഞ്ഞത്. എന്നാല്‍ സുജോയാണ് പുറത്തുപോയ അനുഭവത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചത്. 'രണ്ടാഴ്ച ഒളിവുജീവിതംപോലെ ആയിരുന്നു. അതില്‍നിന്ന് ഹൗസിലേക്ക് പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ആണ്. പുറത്ത് പോകാന്‍ പറ്റിയില്ല, വീട്ടില്‍തന്നെ ആയിരുന്നു. ട്രീറ്റ്‌മെന്റിന് ഹോസ്പിറ്റലില്‍ പോകാന്‍വേണ്ടി മാത്രമേ പുറത്തേക്ക് പോയുള്ളൂ', സുജോ പറഞ്ഞു.

ഇത്രദിവസം ബിഗ് ബോസില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുമെന്ന് കരുതിയില്ലെന്നായിരുന്നു രഘുവിന്റെ പ്രതികരണം. ഏറ്റവും പെട്ടെന്ന് വരണമെന്ന് മനസില്‍ കരുതിയിരുന്നുവെന്നും രഘു മോഹന്‍ലാലിനോട് പറഞ്ഞു. അന്‍പതാം ദിവസത്തില്‍ പോയ മൂന്നുപേര്‍ തിരിച്ചെത്തുന്നതോടെ ഹൗസ് വീണ്ടും ചലനാത്മകമാകുമെന്ന് ഉറപ്പാണ്. രഘുവും സുജോയും അലസാന്‍ഡ്രയുമൊക്കെ മാറിനിന്ന സമയത്തേതില്‍ നിന്ന് ഹൗസിലെ വ്യക്തിബന്ധങ്ങള്‍ കാര്യമായി വ്യത്യാസപ്പെട്ടിട്ടുണ്ട് ഇപ്പോള്‍.