ഇഞ്ചോടിഞ്ച് പോരാട്ടം ; പ്രസിഡന്റ് ആരെന്നറിയാന്‍ ഫലം പൂര്‍ണ്ണമാകണമെന്ന് വിദഗ്ദ്ധര്‍

സുപ്രധാനമായ ആറു സംസ്ഥാനങ്ങളില്‍ നാലിലും ട്രംപിനാണ് മേധാവിത്വം

ഇഞ്ചോടിഞ്ച്  പോരാട്ടം ; പ്രസിഡന്റ് ആരെന്നറിയാന്‍ ഫലം പൂര്‍ണ്ണമാകണമെന്ന് വിദഗ്ദ്ധര്‍


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ നടക്കുന്നത്.  അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ണമായാല്‍ മാത്രമേ പ്രസിഡന്റ് ആരെന്നറിയാനാകൂ എന്നതാണ് അവസ്ഥയെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍. സുപ്രധാനമായ ആറു സംസ്ഥാനങ്ങളില്‍ നാലിലും ട്രംപിനാണ് മേധാവിത്വം. ഒന്നു നേടുകയും ചെയ്തു. ബൈഡന്‍ അവകാശവാദം ഉന്നയിക്കുന്നത് തീരുമാനമാകാത്ത സംസ്ഥാനങ്ങളുടെ വോട്ടുകള്‍ വെച്ചാണെന്ന് റിപ്പബ്ലിക്കുകളും ട്രംപും വാദിക്കുകയാണ്.

ഇലക്‌ട്രല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ട്രംപാണ് ലീഡ് നിലനിര്‍ത്തുന്നതെന്ന പ്രത്യേകതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫ്‌ളോറിഡയിലും 52 ശതമാനത്തിലേക്ക് ട്രംപ് 29 വോട്ടുകള്‍ നേടി ജയം ഉറപ്പിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കില്‍ ബൈഡന്‍ ആറു സംസ്ഥാനങ്ങളില്‍ അരിസോണയില്‍ മാത്രമാണ് ബൈഡന്‍ ജയിച്ചത്. അനവാഡയില്‍ 49.3 ശതമാനം നേടി ലീഡ് തുടരുകയാണ്.

നിര്‍ണ്ണായകമായ പെന്‍സില്‍വാനിയയില്‍ 20 ഇലക്‌ട്രല്‍ വോട്ടുകളാണുള്ളത്. ഇവിടെ ട്രംപിന് 51 ശതമാനം വോട്ടുമായി ലീഡ് ചെയ്യുകയാണ്. ബൈഡന് 48 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്.16 വോട്ടുള്ള ജോര്‍ജ്ജിയയിലും ട്രംപാണ് മുന്നില്‍ 48.9ശതമാനം ലീഡുള്ള ട്രംപുമായി ഒരു ശതമാനത്തിന്‍രെ നേരിയ വ്യത്യാസത്തിലാണ് ബൈഡനുള്ളത്.

നോര്‍ത്ത് കരോലിനയിലും 50 ശതമാനത്തിലേറെ വോട്ടുമായി ട്രംപാണ് മുന്നില്‍.ഇവിടെ 15 ഇലക്‌ട്രല്‍ വോട്ടുകളാണുള്ളത്. ബൈഡനിവിടെ 48 ശതമാനംമാണ് വോട്ട് ലഭിച്ചിരിക്കുന്നത്.