ഹൈദരാബാദില്‍ 5 മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം ബാധിച്ചത്.

ഹൈദരാബാദില്‍ 5 മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


ഹൈദരാബാദ്: ഹൈദരാബാദില്‍ 5 മലയാളികള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചയാളുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ 17ന് ഹൃദയാഘാതം മൂലമാണ് കായംകുളം സ്വദേശി മരിച്ചത്. പനിക്ക് ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. അയല്‍വാസികളടക്കം 20 പേരോളം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. പിന്നീട് കടുത്ത പനിയെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.