ഗാന്ധി ജയന്തി - സേവന വാരം പുനസ്ഥാപിക്കണം ഗാന്ധി ദർശൻ വേദി

ഗാന്ധി ജയന്തി - സേവന വാരം പുനസ്ഥാപിക്കണം ഗാന്ധി ദർശൻ വേദി


 

കൊച്ചി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിവന്നിരുന്ന സേവന വാരം പുന:സ്ഥാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടികളിൽ സാമൂഹ്യ പ്രതിബന്ധത  പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നിവ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാലാകാലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ   ഗാന്ധി ജയന്തി ദിനം മുതൽ ഒരാഴ്ചക്കാലം  നടന്നു വന്നിരുന്ന സേവന വാരം കേരളത്തിലെ എല്ലാ സർക്കാർ ,എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും  കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട്‌  പുന:സ്ഥാപിക്കണ മെന്ന്  സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഗവൺമെന്റിനോട്

ആവശ്യപ്പെട്ടു.സംസ്ഥാന ചെയർമാൻ ഡോ : എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ഡോ: നെടുമ്പന അനിൽ, എം.എസ് ഗണേശ്, ശങ്കർ കുമ്പളത്ത്, ഡോ: പി.വി. പുഷ്പജ, അഡ്വ: ജി. മനോജ് കുമാർ , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.