കേരള പ്രവാസി ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം കോട്ടയത്ത് വച്ച് നടക്കും

കേരള പ്രവാസി ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം കോട്ടയത്ത് വച്ച് നടക്കും


കോട്ടയം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ പോഷക സംഘടനയായ കേരള പ്രവാസി ഗാന്ധിദർശൻ വേദി കോട്ടയത്ത് വച്ച് പ്രവാസി സംഗമം നടത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഏറ്റുമാനൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രവാസി ഗാന്ധിദർശൻ നേതാക്കൾ.

ഫെബ്രുവരി 1 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളുടെ മേൽ ഏർപ്പെടുത്തിയ നികുതിയും ,എൻ.ആർ.ഐ സ്റ്റാറ്റസിൽ ഏർപ്പെടുത്തിയ വ്യത്യാസങ്ങൾ ഉൾപ്പെടെ പ്രവാസികൾക്ക് ദോഷകരമായ ഈ ബഡ്ജറ്റിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ സംസ്ഥാന  തലത്തിൽ നടത്തും. പ്രവാസി സംഗമത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ കുടുംബത്തിൽ നിന്നും നിർധനരായ പ്രവാസികൾക്ക് സഹായം നൽകുന്നതിനും തീരുമാനിച്ചു.