ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനുമായി നെസ്റ്റ് ഗ്രൂപ്പ്.

വിവിധ  സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഫലപ്രദമായി കൈകഴുകുന്നതിന് ഇത് സഹായകരമാകും.

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനുമായി നെസ്റ്റ് ഗ്രൂപ്പ്.


കോവിഡ് വ്യാപനം തടയുന്നതിനുള്ള ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി എറണകുളം കാക്കനാട് വ്യവസായ മേഖല പ്രധാന കവാടത്തിനു മുന്നിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നെസ്റ്റ് ഗ്രൂപ്പ്. 
വ്യവസായ മേഖലക്കുള്ളിൽ പ്രവർത്തിക്കുന്ന സ്വന്തം സ്ഥാപനങ്ങൾക്കുള്ളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾക്കു പുറമേയാണ് പൊതുജന ആരോഗ്യത്തിനു പ്രധാന്യം നൽകിക്കൊണ്ട് നെസ്റ്റ് ഗ്രൂപ്പ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികൾ വന്നു പോകുന്ന ഇടമാണ് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോൺ (CSEZ). വിവിധ  സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഫലപ്രദമായി കൈകഴുകുന്നതിന് ഇത് സഹായകരമാകും.