കേരളത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കണക്ക് സര്‍ക്കാര്‍ കുറച്ച്‌ കാണിക്കുന്നുവെന്ന് ബിബിസി

മരിച്ചത് 3356 പേര്‍, കണക്കില്‍ 1969 പേര്‍

കേരളത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കണക്ക് സര്‍ക്കാര്‍ കുറച്ച്‌ കാണിക്കുന്നുവെന്ന് ബിബിസി


തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കണക്ക് സര്‍ക്കാര്‍ കുറച്ച്‌ കാണിക്കുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാദ്ധ്യമമായ ബിബിസി. കേരളത്തില്‍ 3356 പേര്‍ രോഗം ബാധിച്ച്‌ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പുറത്തുവിടുന്ന കണക്ക് 1969 മരണങ്ങള്‍ മാത്രമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

മാദ്ധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി അനൗദ്യോഗിക മരണങ്ങള്‍ പട്ടികപ്പെടുത്തിയ ഡോ. അരുണ്‍ മാധവനെ ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട്.

ജനുവരിയിലാണ് കേരളത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥിയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ മാര്‍ച്ച്‌ ആയതോടെ കേരളത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ അര ഡസന്‍ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു.