പ്രിയതാരം മമ്മൂട്ടിക്ക്‌ ഇന്ന്‌ 69-ാം പിറന്നാള്‍.

പ്രിയതാരം മമ്മൂട്ടിക്ക്‌ ഇന്ന്‌ 69-ാം പിറന്നാള്‍.


കൊച്ചി: മലയാള സിനിമയുടെ നിത്യ യവനമായ പ്രിയതാരം മമ്മൂട്ടിക്ക്‌ ഇന്ന്‌ 69-ാം പിറന്നാള്‍. താരലോകം മമ്മൂട്ടിക്ക്‌ പിറന്നാള്‍
ആശംസ നേര്‍ന്നു.

പ്രിയപ്പെട്ട ഇച്ചക്കാ, സന്തോഷപൂര്‍വ്വമായ ജന്മദിനം വേരുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസ. സലിം
കുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ആസിഫ്‌ അലി, ജയ സൂര്യ, ഉണ്ണി മുകുന്ദന്‍, മണികണ്ഠന്‍ ആചാരി, വൈശാഖ്‌,
അജയ്‌ വാസുദേവ്‌, ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും സംവിധായകരും
ചലച്ചിത്ര പ്രവര്‍ത്തകരും പിറന്നാള്‍ ആശംസയുമായെത്തി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുമായുള്ള
അനുഭവങ്ങളും പങ്കുവച്ചാണ്‌ പിറന്നാള്‍ ആശംസകളേറെയും.

“6ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര്‍ ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ “69"ഇത്‌
ഇങ്ങിനെയായപ്പോളും ഇങ്ങേര്‌ ഇങ്ങിനെ തന്നെയാണ്‌

ഇനി ഇത്‌ “96 ഇങ്ങിനെയും “99"ഇങ്ങിനെയുമൊക്കെയാവും എന്നായിരുന്നു സലിം കുമാറിന്റെ ഫേസ്ബുക്ക്‌
പോസ്റ്റ്‌. 

മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്.  കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

കുടുംബവും, ആദ്യകാല ജീവിതവും

1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്. അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.

സിനിമാ ജീവിതം

പുരസ്കാരങ്ങൾ

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു.'

ദേശീയ ചലച്ചിത്രപുരസ്കാര

1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ)
1994 (വിധേയൻ, പൊന്തൻ മാട)
1999 (അംബേദ്കർ - ഇംഗ്ലീഷ്)

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ നേടിയിട്ടുണ്ട്.

1981 - അഹിംസ(സഹനടൻ)
1984 - അടിയൊഴുക്കുകൾ
1985 - യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്കാരം)
1989 - ഒരു വടക്കൻ വീരഗാഥ, മതിലുകൾ
1994 - വിധേയൻ, പൊന്തൻ മാട
2004 - കാഴ്ച
2009 - പാലേരിമാണിക്യം
ഫിലിംഫെയർ അവാർഡുകൾ

1984 - അടിയൊഴുക്കുകൾ
1985 - യാത്ര
1986 - നിറക്കൂട്ട്
1990 - മതിലുകൾ
1991 - അമരം
1997 - ഭൂതക്കണ്ണാടി
2001 - അരയന്നങ്ങളുടെ വീട്
2004 - കാഴ്ച
2006 - കറുത്ത പക്ഷികൾ

ബ്ലോഗ്

2009 ജനുവരി ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ ബ്ലോഗ് തുടങ്ങി.. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു. തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.