മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല, അവരുടെ അച്ഛനാവണം! ഹരീഷ് പേരടിയുടെ പോസ്റ്റ്‌ വൈറൽ.

ഇപ്പോൾ താരങ്ങളുടെ ലോക്ഡൗൺ സമയത്തെ സ്റ്റൈലിഷ് ചിത്രങ്ങൾക്കൊപ്പം ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക് കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.

മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല, അവരുടെ അച്ഛനാവണം! ഹരീഷ് പേരടിയുടെ പോസ്റ്റ്‌ വൈറൽ.


കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. വീട്ടിൽ വർക്ക്ഔട്ട് നടത്തിയതിന് ശേഷം താരം പങ്കുവച്ച ചിത്രം മിനിട്ടുകൾക്കകം വൈറൽ ആയി മാറി. നിരവധി താരങ്ങളാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതുപോലെ മോഹൻലാലിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇപ്പോൾ താരങ്ങളുടെ ലോക്ഡൗൺ സമയത്തെ സ്റ്റൈലിഷ് ചിത്രങ്ങൾക്കൊപ്പം ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക് കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. ഇവരുടെ മുന്നിൽ പിടിച്ച് നിൽക്കാൻ അവരുടെ അച്ഛനാവണം എന്നാണ് കുറിപ്പിൽ ഹരീഷ് പേരടി പറയുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്‌ :-

‘ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണ്…മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളു. നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക. മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല. അവരുടെ അച്ഛനാവണം.’