വെറും 3 ചേരുവ കൊണ്ട് ഹാര്‍ട്ട് അറ്റാക്ക് തടയാം.

സാധാരണ മൂന്നാമത്തെ അറ്റാക്കിലാണ് ആളുകള്‍ മരിയ്ക്കുക എന്നു പറയുമെങ്കിലും പലപ്പോഴും ഗുരുതരമായ ആദ്യ അറ്റാക്കില്‍ തന്നെ ജീവിതം കൈ വിടുന്നവരുമുണ്ട്.

വെറും 3 ചേരുവ കൊണ്ട് ഹാര്‍ട്ട് അറ്റാക്ക് തടയാം.


ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നു നാം പലപ്പോഴും കേള്‍ക്കാറും വായിക്കാറുമെല്ലാമുണ്ട്. സാധാരണ മൂന്നാമത്തെ അറ്റാക്കിലാണ് ആളുകള്‍ മരിയ്ക്കുക എന്നു പറയുമെങ്കിലും പലപ്പോഴും ഗുരുതരമായ ആദ്യ അറ്റാക്കില്‍ തന്നെ ജീവിതം കൈ വിടുന്നവരുമുണ്ട്. ഇതിന് കാരണങ്ങള്‍ പലതാകാം. പെട്ടെന്നുള്ള ഷോക്ക് കാരണം അറ്റാക്ക് വരുന്നവരുണ്ട്. 

പതിയെ കൊളസ്‌ട്രോള്‍ പോലുള്ള കാരണങ്ങള്‍ കൊണ്ട് അറ്റാക്ക് വരുന്നവരും കുറവല്ല. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ഹാര്‍ട്ട് അറ്റാക്കിനു കാരണമാകുന്നത്. കൊളസ്‌ട്രോള്‍, അമിതമായ പ്രമേഹം, അമിത വണ്ണം, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, വ്യായാമക്കുറവ് എന്നിങ്ങനെ ഹാര്‍ട്ട് അറ്റാക്കിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. പലര്‍ക്കും തുടക്കത്തില്‍ അറ്റാക്ക് സൂചനകള്‍ തിരിച്ചറിയാന്‍ സാധിയ്ക്കാതെ പോകുന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. ഗ്യാസ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ കാരണങ്ങളെന്നു കരുതി അറ്റാക്ക് സൂചനകള്‍ തള്ളിക്കളയുന്നവരുണ്ട്. കൃത്യമായ സമയത്തു മെഡിക്കല്‍ സഹായം ലഭിച്ചാല്‍ രക്ഷപ്പെടാവുന്ന അവസ്ഥ കൂടിയാണിത്. അറ്റാക്ക് വരാതിരിയ്ക്കാന്‍ പല മുന്‍കരുതലുകളുമെടുക്കാം. ആരോഗ്യകരമായ ഭക്ഷണം, പ്രത്യേകിച്ചും വറുത്തതും പൊരിച്ചതും ഒഴിവാക്കുക, റെഡ് മീറ്റ് കഴിവതും കുറയ്ക്കുക, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അകറ്റുക, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക, എണ്ണകളുടെ ഉപയോഗം കഴിവതും കുറയ്ക്കുക, ഒലീവ് ഓയില്‍ പോലെ ആരോഗ്യകരമായ എണ്ണകള്‍ ഉപയോഗിയ്ക്കുക, കൃത്യമായ വ്യായാമം, ഉറക്കം, സ്‌ട്രെസ് കുറയ്ക്കുക എന്നിവയെല്ലാം ഹാര്‍ട്ട് അറ്റാക്ക ഒഴിവാക്കാനുള്ള മുന്‍കരുതലുകളില്‍ പെടുന്നു. ഹൃദയാഘാതത്തെ ചെറുക്കാനും നാട്ടുവൈദ്യങ്ങളുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികള്‍ എന്നു വേണം, പറയാന്‍. ഇത്തരത്തില്‍ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു പാനീയത്തെ കുറിച്ചറിയൂ,


ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങയുടെ തോട് 

ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങയുടെ തോട് എന്നിവയാണ് ഈ പ്രത്യേക പാനീയം തയ്യാറാക്കുവാന്‍ വേണ്ടത്. വലിയ കഷ്ണം ഇഞ്ചി, മൂന്നു നാല് ഇടത്തരം വലിപ്പമുള്ള വെളുത്തുള്ളി, ഒരു ചെറുനാരങ്ങയുടെ തോട്, ഒന്നര ഗ്ലാസ് വെള്ളം എന്ന ക്രമത്തില്‍ എടുക്കാം.
വെളുത്തുള്ളി 

ഹൃദയത്തെ സഹായിക്കുന്ന, രക്തക്കുഴലിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലെ അലിസിന്‍ എന്ന ആന്റി ഓക്‌സിഡന്റാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ബിപി കുറയ്ക്കുവാനും കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും രക്ത ധമനികള്‍ ചുരുങ്ങുന്നതു തടയാനുമെല്ലാം വെളുത്തുള്ളി സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിയ്ക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.

ദിവസം മുഴുവന്‍ എനര്‍ജറ്റിക് ആകണൊ ?എങ്കിൽ ഇത്‌ കഴിക്കൂ...


ഇഞ്ചി 

ഇഞ്ചി ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. ഇത് ശരീരത്തിലെ കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കുന്നതില്‍ മുന്‍പന്തിയിലാണ്. രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കി ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന, ഇതു വഴി ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുന്ന ഒന്നാണിത്. രക്തം കട്ട പിടിയ്ക്കുന്നതു തടയുന്ന ഒന്നു കൂടിയാണ് ഇത്. ഇതിനാല്‍ സ്‌ട്രോക്ക് പോലെയുള്ള അവസ്ഥകളും തടയാന്‍ സാധിയ്ക്കും.

ചെറുനാരങ്ങ

പല ഗുണങ്ങള്‍ക്കുമൊപ്പം ഹൃദയത്തെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങയും. ഇതിലെ വൈറ്റമിന്‍ സി ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഹൃദയ ധമനികളിലെ കൊഴുപ്പിന് നീക്കി രക്തപ്രവാഹവും ഓക്‌സിജന്‍ പ്രവാഹവും ശക്തിപ്പെടുത്തുന്ന ഒന്നു തന്നെയാണ് ചെറുനാരങ്ങയും. ഇതിലെ സിട്രിക് ആസിഡും കൊഴുപ്പുരുക്കി കളയുവാന്‍ ഏറെ ഗുണകരം തന്നയാണ്.


ഒന്നര ഗ്ലാസ് വെള്ളത്തിലാണ് ഹൃദയ ധമനികളിലെ ബ്ലോക്കു നീക്കി ഹൃദയാഘാതം തടയാനുള്ള ഈ പാനീയം തയ്യാറാക്കേണ്ടത്. ഇതിനായി ഇഞ്ചിയും വെളുത്തുള്ളിയും തൊലി നീക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. നാരങ്ങയല്ല, നാരങ്ങയുടെ തൊലിയാണ് ഉപയോഗിയ്‌ക്കേണ്ടത്. ഇതും ചെറുതായി അരിയുക.
വെള്ളത്തില്‍ ഇവയെല്ലാം തന്നെ ചേര്‍ത്തു തിളപ്പിയ്ക്കുക. ചെറിയ ചൂടില്‍ വേണം, തിളപ്പിയ്ക്കുവാന്‍. എന്നാലേ ഇതിന്റെ ഗുണം വെള്ളത്തിലേയ്ക്കിറങ്ങൂ. ചെറിയ ചൂടില്‍ ഈ പാനീയം തിളപ്പിച്ച് ഒന്നര ഗ്ലാസ് ഒരു ഗ്ലാസാക്കി മാറ്റുക.


ഈ പാനീയം ഇളം ചൂടോടെ കുടിയ്ക്കാം. രാവിലെയോ വൈകീട്ടോ ഏതെങ്കിലും ഒരു നേരം കുടിച്ചാല്‍ മതിയാകും. ഒരു ദിവസം പോലും മുടങ്ങാതെ 30 ദിവസം അടുപ്പിച്ച് ഇത് കുടിയ്ക്കണം. പ്രയോജനമുണ്ടാകും. ചെറിയ കയ്‌പോടു കൂടിയ പാനീയം കൂടിയാണിത്. ഹൃദയാഘാതം തടയുവാന്‍ മാത്രമല്ല, ഹൃദയാഘാതം വന്നവര്‍ക്കും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണിത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നെന്നു വേണം, പറയാന്‍.