ജി.എസ്.ടി പരിധിയിൽ പെട്രോളും ഡീസലും : കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം.

ജി.എസ്.ടി പരിധിയിൽ പെട്രോളും ഡീസലും : കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം.


 

കൊച്ചി: ഇന്ധനം ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.. പ്രമുഖ ഗാന്ധിയൻ സംഘടനയായ കേരള പ്രദേശ് ഗാന്ധി ദർശൻ വേദിക്ക് വേണ്ടി കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും, സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ഡോ.എം.സി ദിലീപ് കുമാർ കേരള ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജിയിൽ ( wpc no 12481/2021)ആണ് അനുകൂല വിധി

ജി.എസ്.ടി കൗൺസിലിന് സംഘടന നൽകിയ നിവേദനം കൗൺസിൽ കേന്ദ്ര സർക്കാരിലേയ്ക്ക് അയയ്ക്കാനും, കേന്ദ്രം ഇത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കകം തീരുമാനം എടുക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി .

 

 പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപെടുത്തണമെന്ന് കേരളം ജി.എസ്.ടി കൗൺസിലിനോട് ആവശ്യപ്പെടുവാനും അതുവരെ സംസ്ഥാന സർക്കാർ ഇന്ധ'നത്തിന്റെ സംസ്ഥാന നികുതി ഈടാക്കുന്നത് നിർത്തിവെക്കണമെന്ന ഹർജിക്കാരൻ്റെ അപേക്ഷയിൽ ഉടൻ നടപടി സ്വീകരിക്കുവാനും സംസ്ഥാന ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു.

ഗാന്ധിദർശൻ വേദിക്ക് വേണ്ടി അഡ്വ: അരുൺ ബി.വർഗീസ്സ് ആണ് ഹാജരായത്.