സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡും ഇന്‍ഷൂറന്‍സ് പരിരക്ഷയും.

അതിഥി തൊഴിലാളികളുടെ വിവരം എഡിജിപിയുടെ നേതൃത്വത്തില്‍ ശേഖരിക്കും.

സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡും ഇന്‍ഷൂറന്‍സ് പരിരക്ഷയും.


തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളുടെ വിവരം എഡിജിപിയുടെ നേതൃത്വത്തില്‍ ശേഖരിക്കും. തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും. 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും തൊഴിലാളികള്‍ക്കു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളില്‍ കരാറുകാരുടെ കീഴിലും ഒറ്റപ്പെട്ട് താമസിക്കുന്നവരും ഉണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വിലക്കയറ്റം തടയുന്നതിനു വിജിലന്‍സിനെ ചുമതലപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകും.