അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദത്തിൽ!!

സ്വർണ്ണവേട്ട നടന്നതുകൊണ്ടാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് എന്ന് അഹാന കൃഷ്ണകുമാർ.

അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദത്തിൽ!!


കഴിഞ്ഞ ദിവസം മുതൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് . സ്വർണ്ണവേട്ട നടന്നതുകൊണ്ടാണ് ട്രിപ്പിൾ ലോക ഡൗൺ പ്രഖ്യാപിച്ചത് എന്ന് പറയുകയാണ് അഹാന കൃഷ്ണകുമാർ. അഹാന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പോസ്റ്റ് ഇപ്പോൾ വൻ വിവാദത്തിലേക്ക് എത്തിയിരിക്കുകയാണ്. ’ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. സ്വർണവേട്ടയെ പൊളിറ്റിക്കൽ സ്‌കാം എന്നാണ് നടി വിശേഷിപ്പിച്ചതെന്നതും സ്‌ക്രീൻ ഷോട്ടിൽ കാണാം. 

താരത്തിന്റെ സ്റ്റാറ്റസിനെതിരെ നിരവധി വിമർശനങ്ങൾ ആണ് എത്തിയിരിക്കുന്നത്. അഹാനയുടെ ഈ പോസ്റ്റ് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ എന്ന വ്യാജ പ്രചാരണം ബലം പകരുകയും ഗുരുതരമായ സ്ഥിതിവിശേഷത്തെ നിസാരവൽക്കരിക്കുകയും ചെയ്യുന്നതാണ്. ഉത്തരവാദിത്വമുള്ള ഒരു നടി ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് തെറ്റാണെന്നും നിരവധി വ്യക്തികൾ പറയുന്നുണ്ട്. അഹാന കൃഷ്ണകുമാർ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ സംഗതിയാണെന്നാണ് മാധ്യപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് പ്രതികരിച്ചത്.