ഹാമർ വീണു ഗുരുതര പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഇന്നും നാളെയും നടക്കാനിരുന്ന മത്സരങ്ങൾ മാറ്റി വച്ചു.

വിദ്യാർഥിയുടെ നില അതീവഗുരുതരം!!!

ഹാമർ വീണു ഗുരുതര പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിലെ  ഇന്നും നാളെയും നടക്കാനിരുന്ന മത്സരങ്ങൾ മാറ്റി വച്ചു.കോട്ടയം:   മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിലെ  ഇന്നും നാളെയും നടക്കാനിരുന്ന മത്സരങ്ങൾ മാറ്റി വച്ചു. മേളയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ അധികൃതർ നടപടിയെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ ലഭിച്ചെങ്കിലും സുഖം പ്രാപിച്ചിട്ടില്ല.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻകരുതൽ എടുക്കാതെയും മീറ്റ് നടത്തിയെന്ന് ബോധ്യപ്പെട്ടത്തിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പാലയിലെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഫീൽ ജോൺസനാണ് അപകടത്തിൽ പരിക്കേറ്റത്.
വളണ്ടിയർ ആയിരുന്ന അഫീൽ മത്സര ശേഷം ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നിന്നെറിഞ്ഞ ഹാമർ തലയില്‍ വന്നു പതിക്കുകയായിരുന്നു. മൂന്നര കിലോ ഭാരമുള്ള ഹാമർ പതിച്ച് തലയോട്ടി തകർന്നു.
അഫീലിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേ ഫിനിഷിങ്ങ് പോയിന്റ് നിശ്ചയിച്ച് ഒരേ സമയം നടത്തിയതാണ് അപകടത്തിനു കാരണം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കായികമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. 
അഫീലിന്റെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുത്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഫിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അഞ്ച് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലും അഫീലിന്റെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അഫീൽ.