ഇന്ത്യ- ചൈന ചർച്ച അടുത്ത ആഴ്ച.

ഇന്നലെ കരസേനാ ആസ്ഥാനത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി.

ഇന്ത്യ- ചൈന ചർച്ച അടുത്ത ആഴ്ച.


അതിർത്തിയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കണമെന്ന ഇന്ത്യ-ചൈന ധാരണയ്ക്ക് തുടർച്ചയായി അടുത്ത ആഴ്ച ആദ്യം ചർച്ച തുടങ്ങുമെന്ന് സൂചന. കോർപ്‌സ് കമാൻഡർ തല ചർച്ചകളാണ് പുനരാരംഭിക്കുന്നത്. ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ അഞ്ച് ധാരണകളുണ്ടായെങ്കിലും അതിർത്തിയിൽ ചൈനീസ് സേനയുടെ നീക്കങ്ങൾ ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ് കരസേന. സംഘർഷം ലഘൂകരിക്കുന്നതിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഗൗരവമുള്ള നടപടികൾ ഉണ്ടാകുന്നുണ്ടോയെന്ന് വിലയിരുത്തും. അതിർത്തി മേഖലകളിൽ ജാഗ്രത തുടരും.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..

ഇന്നലെ കരസേനാ ആസ്ഥാനത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത ആഴ്ച ആദ്യം കോർപ്‌സ് കമാൻഡർ തല ചർച്ചകൾ പുനരാരംഭിച്ചേക്കും. ചുഷൂലിൽ ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ ഇന്നും തുടർന്നേക്കും.