അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അഫ്ഗാനിസ്താനെ 6  വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ സെമിയിലെത്തിയത്.

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം.


അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ അഫ്ഗാനിസ്താനെ 6  വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ സെമിയിലെത്തിയത്.
അഫ്ഗാനിസ്താന്‍ 189 റണ്‍സിന് പുറത്തായപ്പോള്‍ പാകിസ്താന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണര്‍ ഫര്‍ഹാന്‍ സാക്കില്‍, റഹ്മാനുള്ള , ആബിദ് മുഹമ്മദലി . അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ അഫ്ഗാനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്താനായി മുഹമ്മദ് ആമിര്‍ ഖാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ മുഹമ്മദ് ഹുറൈയുടെ 64 റണ്‍സ് പ്രകടനം പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാക്കി. 
ഓസ്ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ചൊവ്വാഴ്ച്ചയാണ് ഇന്ത്യ-പാകിസ്താന്‍ സെമി പോരാട്ടം. വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ബംഗ്ലാദേശ്, ന്യൂസീലന്‍ഡിനെ നേരിടും. 

 ഐപിഎല്ലിനു ശേഷം ധോണി വിരമിക്കും; വെളിപ്പെടുത്തി ശാസ്ത്രി.