ഇന്ത്യയിലെ 10 കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍ കേരളത്തിലെ 2 ജില്ലകളും.

കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1251 കടന്നിരിക്കുകയാണ്.

ഇന്ത്യയിലെ 10 കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍ കേരളത്തിലെ 2 ജില്ലകളും.


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തയ്യാറാക്കിയ രാജ്യത്തെ 10 കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍ കേരളത്തിലെ രണ്ട് ജില്ലകളും. ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
ഡല്‍ഹിയിലെ നിസാമുദിന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, ഉത്തര്‍ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭില്‍വാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, എന്നിവയാണ് മറ്റ് ഹോട്ട് സ്പോട്ടുകള്‍. രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1251 കടന്നിരിക്കുകയാണ്. 1,117 പേര്‍ ചികിത്സയില്‍ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു. 
മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ സംസ്ഥാനം. അതേസമയം, സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി.