കോവിഡിന് മരുന്ന് കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യ.

കോവിഡ് -19 വാക്‌സിനായി നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

കോവിഡിന് മരുന്ന് കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യ.


ന്യൂഡല്‍ഹി : ചൈന മുതല്‍ യുഎസ്, ഓസ്‌ട്രേലിയ, ഇസ്രയേല്‍, ജര്‍മ്മനി എന്നിവിടങ്ങളിലെല്ലാം കോവിഡ് -19 വാക്‌സിനായി നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ സമയത്താണ് ഇന്ത്യയിലെ ഗവേഷകരും വാക്സിന്‍ നിര്‍മാണവുമായി മുന്നോട്ട് പോകുന്നത്. ഇന്ത്യയിലും കോവിഡ് -19 ന് പ്രതിരോധം തീര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള സി‌എസ്‌ഐ‌ആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ സിപ്ലയുമായി ചേര്‍ന്ന് കോവിഡ് -19 അടങ്ങിയിട്ടുള്ള ആന്റിവൈറല്‍ മരുന്നുകളുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ആന്റിവൈറല്‍ മരുന്നുകളെക്കുറിച്ചുള്ള ഗവേഷണം ലോകമെമ്പാടും വളരെക്കാലമായി നടക്കുന്നുണ്ട്. കൂടാതെ പല കമ്പനികളും ആന്റി വൈറല്‍ ഗുണങ്ങളുള്ള തന്മാത്രകളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, ആവശ്യകതയില്ലാത്തതിനാല്‍ ഈ തന്മാത്രകള്‍ വ്യാപകമായി വിപണനം ചെയ്യപ്പെട്ടില്ല. എന്നാല്‍, സി‌എസ്‌ഐ‌ആര്‍-ഐ‌ഐ‌സി‌ടി അത്തരം 3 തന്മാത്രകളില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് - റെംഡെസിവിര്‍, ഫാവിപിരാവിര്‍, ബാലോക്സാവിര്‍. ഫവിപിരാവിര്‍, റെമിസിവിര്‍, ബോലാക്‌സിവിര്‍ എന്നീ 3 സംയുക്തങ്ങള്‍ നിര്‍മ്മിക്കാന്‍ സിപ്ല ചെയര്‍മാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഐഐസിടി ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പ്രതാമ എസ്. മണികര്‍ പറഞ്ഞു.

  ഏത് രക്ത ഗ്രൂപ്പിനാണ് കൊറോണ വരാൻ സാധ്യത കൂടുതൽ.

മരുന്നുകളുടെ പരീക്ഷണങ്ങള്‍, അംഗീകാരങ്ങള്‍, വന്‍തോതിലുള്ള ഉത്പാദനം എന്നിവ സിപ്ല ശ്രദ്ധിക്കും. അതേസമയം ഫവിപിരാവിര്‍ സംഘം റെമിസിവിര്‍ എന്നിവയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി. അവ നിര്‍മ്മിക്കാന്‍ ഏകദേശം 6-10 ആഴ്ചകള്‍ എടുക്കുമെന്നാണ് നിഗമനം. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ ബോലക്സാവിര്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നാണ് ചന്ദ്രശേഖര്‍ പറഞ്ഞത്. സി‌എസ്‌ഐ‌ആര്‍-ഐ‌ഐ‌സി‌ടി നല്‍കിയ അറിവിന്റെ അടിസ്ഥാനത്തില്‍ സിപ്ല ഈ പ്രക്രിയ അതിവേഗത്തിലാക്കും.പുതിയ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിക്കുന്നതിന് ഇന്ത്യക്ക് ഒന്നര മുതല്‍ 2 വര്‍ഷം വരെ സമയമെടുക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ ഗവേഷകര്‍ കൊറോണ വൈറസിന്റെ 11 ഇന്‍സുലേറ്റുകള്‍ നേടിയിട്ടുണ്ട്. ഇത് വൈറസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിന് ഒരു പ്രധാന ആവശ്യകതയാണ്. അങ്ങനെ അത് സംഭവിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും