ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് തമിഴ് സിനിമയില്‍ നായകനാകുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിംഗ് ഇപ്പോള്‍ അഭിനയത്തിന്റെ വഴിയിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് തമിഴ് സിനിമയില്‍ നായകനാകുന്നു.


ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിംഗ് ഇപ്പോള്‍ അഭിനയത്തിന്റെ വഴിയിലാണ്. തന്റെ ഗൂഗ്ലി മാജിക്കിലൂടെ ടീമിനെ നിരവധി തവണ വിജയത്തില്‍ എത്തിച്ച താരത്തിന്റെ ഈ പുതിയ തുടക്കം തമിഴ്‌സിനിമാലോകത്തിലൂടെയാണ്. തമിഴ് കോമേഡിയനും നടനുമായ സന്താനം മൂന്ന് വേഷങ്ങളില്‍ എത്തുന്ന ദിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഭജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമാലോകത്ത് നിറയുന്ന വാര്‍ത്ത ഹര്‍ഭജന്‍ നായകനായി എത്തുന്ന മറ്റൊരു ചിത്രത്തെ കുറിച്ചാണ്. ജോണ്‍ പോള്‍ രാജ്, ഷാം സൂര്യ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലൂടെ ഹര്‍ഭജന്‍ സിംഗ് ആദ്യമായി തമിഴ് സിനിമയില്‍ നായകനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

സെനോടോവ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. ഇപ്പോള്‍ ഹര്‍ഭജന്‍ തിരുവള്ളുവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന തമിഴ് വെബ് സീരീസില്‍ തിരുവള്ളുവരായി അഭിനയിക്കുന്നുണ്ട്.