'സീ യു സൂണി'ന് ശേഷം 'ഇരുളു'മായി ഫഹദ് ; ഒപ്പം ദര്‍ശനയും സൗബിനും

'സീ യു സൂണി'ന് ശേഷം 'ഇരുളു'മായി ഫഹദ് ; ഒപ്പം ദര്‍ശനയും സൗബിനും


'സീ യു സൂണ്‍' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഇരുള്‍'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഫഹദിനൊപ്പം ദര്‍ശനയും സൗബിനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നസീഫ് യൂസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്ബനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് 'ഇരുള്‍ ' നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഇരുളിന്റെ ഛായാഗ്രഹണം.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'സീ യു സൂണ്‍' എന്ന ചിത്രം പലകാരണങ്ങള്‍ കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ ഇടയില്‍ ഒരുങ്ങിയ ചിത്രമായിരുന്നു. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'സീ യൂ സൂണ്‍' എന്ന ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിവ ഈ ചിത്രത്തിന് കൂടുതല്‍ ശ്രദ്ധേയമാക്കി. 'ടേക്ക് ഓഫ്', 'മാലിക്ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.